പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

*തെളിവെടുപ്പ് യോഗം 25 ന്
ഈറ്റാ കാട്ടുവള്ളി മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂൺ 25 ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടത്തും. തെളിവെടുപ്പ് യോഗത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

*ഐടിഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ. ഐടിഐയിൽ 2024-25 അധ്യയന വർഷത്തിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ (രണ്ട് വർഷം) എന്നീ ട്രേഡുകളിലേക്ക് എസ്എസ്എൽസി വിജയിച്ചവർക്കും പ്ലംബർ (ഒരു വർഷം) എസ്എസ്എൽസി വിജയിച്ച/പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് സ്‌റ്റൈപൻഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ഉണ്ടായിരിക്കും. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 04734 292829.

*അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ
ജൂലൈയിൽ സെഷനിൽ ആരംഭിക്കുന്ന ഡിസിഎ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രൊസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾക്ക് 18 വയസിന് മേൽ പ്രായമുളളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. വെബ്‌സൈറ്റ് : www.srcc-c.in. ഫോൺ: 8281114464.

*സമയപരിധി നീട്ടി
വ്യവസായ വാണിജ്യ വകുപ്പിൽ നിന്നു ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അനുവദിച്ച മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മുഖേന തീർപ്പാക്കാനുളള സമയപരിധി മൂന്നുമാസത്തേക്ക് നീട്ടിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ : 0468 2214639, ( ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി), 9496427094 (താലൂക്ക് വ്യവസായ ഓഫീസ്, തിരുവല്ല, അടൂർ), 9446655599 (താലൂക്ക് വ്യവസായ ഓഫീസ്, പത്തനംതിട്ട ).

*കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഡിസിഎ, വേഡ് പ്രൊസസിംഗ് ആൻഡ് ഡേറ്റ എൻട്രി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ : 0469 2785525, 8281905525. (പിഎൻപി 1292/24)

Leave a Reply

Your email address will not be published. Required fields are marked *