ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ കൺസൾട്ടൻസി വിഭാഗത്തിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുളള ഐടിഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ) ഡിപ്ലോമ (ആർക്കിടെക്ചർ ) യോഗ്യതയും ഓട്ടോകാഡ് പ്രാവീണ്യം, ത്രീഡിഎസ് മാക്സ് തത്തുല്യ ത്രീഡി മേക്കിംഗ് സോഫ്റ്റ് വെയർ പ്രവീണ്യം എന്നിവയും ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 നുളളിൽ അപേക്ഷ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ എത്തിക്കണം. അപേക്ഷയോടൊപ്പം മേൽവിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സമർപ്പിക്കണം.
ഫോൺ : 0468 2319740, 9847053294, 9188089740.


