എടത്വായിൽ പൂക്കടയ്ക്ക് തീ പിടിച്ചു. കട പൂർണ്ണമായും കത്തി നശിച്ചു

Alappuzha
Print Friendly, PDF & Email

എടത്വ: പൂക്കടയ്ക്ക് തീ പിടിച്ചു. കട പൂർണ്ണമായും കത്തി നശിച്ചു. എടത്വ ജംഗ്ഷനിൽ സെന്റ് ജോർജ് ഷോപ്പംഗ് കോപ്ലംക്‌സിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവർ ഷോപ്പിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടു കൂടിയാണ് സംഭവം. കടയ്ക്കുള്ളിൽ പുക പുറത്തേക്ക് വരുന്നത് കണ്ട് എടത്വ പള്ളിയുടെ സെക്യൂരിറ്റി ബേബി കാണുകയും ടൗൺ വാർഡ് മെമ്പറും എടത്വ പള്ളിയുടെ കൈക്കാരനുമായ മനോജ് മാത്യു പുത്തൻവീട്ടിലിനെ വിവരം അറിയിക്കുകയും മനോജ് ഉടനെ തന്നെ കട ഉടമ സ്‌കറിയാ റ്റി.എ. (സാജു) യേയും ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ സാജുവും മനോജും ചേർന്ന് കടയുടെ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും ചൂട് കാരണം ഷട്ടർ മുകളിലേക്ക് ഉയർത്താൻ സാധിച്ചില്ല.

സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പോലീസും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കടയുടെ ഷട്ടർ പകുതിയോളം ഉയർത്തിയ ശേഷമാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്. ഈ സമയം കൊണ്ട് കടക്കുള്ളിലെ സാധനങ്ങൾ എല്ലാം പൂർണമായും കത്തി നശിച്ചു. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടഉടമ സാജു പറയുന്നു. പതിനായിരത്തോളം രൂപ, ആധാരം, നിരവധി ഡോക്കുമെന്റുകൾ, ഫ്രിഡ്ജ്, പൂമാലകൾ, ഡെക്കേറേഷൻ ഐറ്റംസ്, ഫർണിച്ചറുകൾ എന്നിവ പൂർണമായും കത്തി നശിച്ചു. സമീപ കടകളിലേയ്ക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തകഴി, തിരുവല്ല എന്നിവടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് തീ അണച്ചത്. സീനിയർ ഫയർ ഓഫീസർ ജിമ്മി ജോസഫ്, ഉദ്യോഗസ്ഥരായ ഷിജിമോൻ, സി.വി. വിനു, വിപിൻ, പ്രദീപ്, മനു, ആർ.എസ്. ബിനു, മുകേഷ്‌കുമാർ, എസ്. മുകേഷ്, സുധീഷ്, അനിൽകുമാർ, എടത്വ സിഐ അൻവർ, എസ്‌ഐ റിജോ ജോയ്, പോലീസ് ഉദ്യോഗസ്ഥരായ എസ്. പ്രദീപ്, സുജിത്ത്, രതീഷ് എന്നിവർ നേതൃത്വം നൽകി.

✒️⚫ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *