രക്ഷകർത്താക്കൾക്കായി പഠനക്ളാസ് സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

കല്ലൂപ്പാറ: പുതുശ്ശേരി ഗവ:എൽ പി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ട്രൈനിംഗ് സെന്ററിന്റെ സഹകരണത്തോടെ പുതുശ്ശേരി ഗവ:യു പി സ്കൂൾ ഹാളിൽ പേരന്റ്ൽ കെയർ, മാനസീകാരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രക്ഷകർത്താക്കൾക്കായി പഠനക്ളാസ് സംഘടിപ്പിച്ചു.

പ്രഫ: ഡോ:സരിത സൂസൻ വർഗീസ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ബിലിവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല ) കുമാരി: ആൻ ജോർജ് (സ്റ്റുഡന്റ്സ് കൗൺസിലർ,ബിലിവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ)എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടിയുടെ ഉദ്ഘാടനം പുതുശ്ശേരി ഗവ യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസൻ ബിന്നീസ് നിർവഹിച്ചു. തുടർന്ന് അധ്യാപകർക്കായി കുട്ടികളിലെ അനീമിയ (വിളർച്ച)യെപ്പറ്റി ഡോ: സേതുലക്ഷ്മി ക്ലാസെടുത്തു. ശ്രീ അവിരാ ചാക്കോ, സിസ്റ്റർ സോളി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *