ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 12 ന്

Kerala Alappuzha Pathanamthitta TECH

ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡിലും എംപ്ലോയബിലിറ്റി സ്‌കിൽസ് ഇൻസ്ട്രക്ടറുടെയും ഒഴിവുളള ഇൻസ്ട്രെക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മെയ് 12 ന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവ.ഐടിഐ യിൽ നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.

യോഗ്യത : കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡ് : എഞ്ചിനീയറിംഗ് ഇൻ കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും /മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

എംപ്ലോയബിലിറ്റി സ്‌കിൽസ് : എംബിഎ /ബിബിഎ /ഡിഗ്രി /ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ഡിജിറ്റിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ഹ്രസ്വകാല ടിഒടി കോഴ്‌സ് പൂർത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ ലെവലിൽ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസവും നേടിയിരിക്കണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *