അബൂദാബി : മണ്ണാർക്കാട് നിയോജക മണ്ഡലം കെഎംസിസി ഒക്ടോബർ 26ന് രാത്രി 8 മുതൽ പുലർച്ചെ വരെ അബുദാബി യൂണിവേഴ്‌സിറ്റ് ഫാൽക്കൺ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സെവൻ എ സൈഡ് ഫുട്‌ബോൾ ടൂർണമെന്റ് ‘മണ്ണാർക്കാട് സോക്കർ സീസൺ 2’ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മുസഫ അൽ ഫുർഖാൻ സെന്ററിൽ നടന്ന സംഗമത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഹുസൈൻ കിഴക്കേതിൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അൻവർ ചുള്ളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ,ട്രഷറർ ഉനൈസ് കുമരനല്ലൂർ,ജില്ലാ ഭാരവാഹികളായ ജാഫർ നാലകത്ത്,നൗഫൽ മണലടി, കരീം കീടത്ത് പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി: അൻവർ ചുള്ളിമുണ്ട. രക്ഷാധികാരികൾ: റഷീദ് പട്ടാമ്പി,ശിഹാബ് കരിമ്പനോട്ടിൽ കോങ്ങാട്,ഇസ്മായിൽ കണ്ടമ്പാടി,ശംസുദ്ദീൻ കോലോത്തൊടി,അഹമ്മദ്കുട്ടി തൃത്താല,ജാഫർ കുറ്റിക്കോട് ഷൊർണ്ണൂർ,സ്വാലിഹ് വാഫി ഒറ്റപ്പാലം,അബ്ദുല്ല പാലക്കാട്.
ചെയർമാൻ: ഹുസൈൻ കിഴക്കേതിൽ. ജനറൽ കൺവീനർ: സുഹൈൽ മാളിക്കുന്ന്,ട്രഷറർന: ജാബിർ ആമ്പാടത്ത്. ഫൈനാൻസ് കമ്മറ്റി ചെയർമാൻ: നൗഫൽ തോണിക്കര,ജനറൽ കൺവീനർ: അനസ് മോൻപോത്തൻ,മീഡിയ,അഡ്വെർടൈസിങ് ആന്റ് റിസപ്ഷൻ കമ്മറ്റി ചെയർമാൻ: ജാഫർ സാദിഖ് നാലകത്ത്, ജനറൽ കൺവീനർ: ആഷിദ് ഷാ ചങ്ങലീരി. ടൂർണമെന്റ് ആന്റ് ഇവന്റ് കൺട്രോൾ കമ്മറ്റി ചെയർമാൻ: കരീം കീടത്ത്, ജനറൽ കൺവീനർ: മൊയ്തീൻകുട്ടി പൂവ്വക്കോടൻ. ടീം ചീഫ് കോർഡിനേറ്റർ: ഷബീർ മണ്ണാർക്കാട്, കോർഡിനേറ്റർമാർ: യഹ്‌യ പെരുമണ്ണിൽ,മുഹമ്മദ് അലി അലനല്ലൂർ,വളണ്ടിയർ വിങ് ചെയർമാൻ: ലത്തീഫ് കോട്ടോപ്പാടം,ജനറൽ കൺവീനർ: ഉസാമ അലനല്ലൂർ.
ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ് കമ്മറ്റി ചെയർമാൻ: ബഷീർ കോലോത്തൊടി,ജനറൽ കൺവീനർ: ബഷീർ മണ്ണിശ്ശേരി,സ്റ്റേജ് ആന്റ് സ്‌കോർ വിങ് ചെയർമാൻ: റഫീഖ് മിശ്കാത്തി,ജനറൽ കൺവീനർ: സലീം മണ്ണാർക്കാട്. ട്രാൻസ്‌പോർട്ടേഷൻ വിങ് ചെയർമാൻ : അബ്ദുൽ റഹ്മാൻ തെങ്കര, ജനറൽ കൺവീനർ: ശരീഫ് കിഴക്കേതിൽ എന്നിവർക്കൊപ്പം മുഴുവൻ പഞ്ചായത്ത്,മുനിസിപ്പൽ ഭാരവാഹികൾ, സെക്രട്ടറിയേറ്റ് മെമ്പർമാർ, സീനിയർ നേതാക്കൾ എന്നിവരുൾപ്പെടുന്നതാണ് 101 അംഗ സ്വാഗത സംഘം കമ്മറ്റി. ജനറൽ സെക്രട്ടറി സുഹൈൽ മാളിക്കുന്ന് സ്വാഗതവും ട്രഷറർ ജാബിർ ആമ്പാടത്ത് നന്ദിയും പറഞ്ഞു.

ഫോട്ടോ: മണ്ണാർക്കാട് സോക്കർ സീസൺ 2 സ്വാഗത സംഘരൂപീകരണ കൺവൻഷൻ അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉത്‌ഘാടനം ചെയ്യുന്നു.


