ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരളാ ടീമിൽ അഭിമാനമായി പത്തനംതിട്ടക്കാരും . !!

Sports Pathanamthitta

പത്തനംതിട്ട – മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ വെച്ച് നടന്ന നാഷണൽ ടാഗ്ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ കേരളാ ടീമിന് സ്വർണക്കപ്പ് നേട്ടം. കേരളാ ടീമിൽ കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിന്റെ അഭിമാന താരങ്ങളായ ദേവനന്ദ എസ്, അലോണ സാറാമ്മ ജോസഫ്, ഗായത്രി വിജയകുമാർ എന്നീ മിടുക്കികൾ അഭിമാന താരങ്ങളായി. ദേവനന്ദ എസ് മെഴുവേലി പൂവണ്ണുംമൂട് നടുവിലേത്ത് വീട്ടിൽ ശ്രീ. ബിജുവിന്റെയും, ശ്രീമതി. സിന്ധുവിന്റെയും മകളാണ്. അലോണ പുല്ലാട് സ്വദേശിയായ ജിയോയുടെയും, സൂസന്റെയും മകളാണ്. ഗായത്രി പത്തനംതിട്ട വാഴമുട്ടം വിജയകുമാറിന്റെ മകളാണ്. അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ വെങ്കല മെഡൽ ജേതാവായ അനുഷ്ക സനൽ. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിലെ തന്നെ ഹർഷ കെ എസ്, എയ്ഞ്ചൽ അന്ന സിബി എന്നീ കുട്ടികളും സമ്മാനാർഹരായി.

ദേവനന്ദ അടക്കമുള്ള ഈ കുട്ടികൾ ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിലൊക്കെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, നെറ്റ്ബോൾ അടക്കമുള്ള ഇനങ്ങളിൽ പങ്കെടുത്ത നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ള ചിട്ടയായ പരിശീലനവും, പ്രോത്സാഹനവും ഒക്കെയുണ്ടങ്കിൽ ഒരുപക്ഷെ രാജ്യത്തിനു തന്നെ അഭിമാനമായി മാറിയേക്കാവുന്ന കായികതാരങ്ങളാകും ഇവരെന്ന് സംശയമില്ല. എല്ലാവർക്കും ആശംസകളും അഭിനന്ദനങ്ങളും. ❤️

ചിത്രങ്ങൾ. – സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിലെ പത്തനംതിട്ട മാർത്തോമ ഹൈസ്കൂൾ കുറിയന്നൂരിലെ ദേവനന്ദ എസിനും, ഹർഷ കെ. എസ് നും അഭിനന്ദനങ്ങൾ

പത്തനംതിട്ട ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ U/16 പെൺകുട്ടികളുടെ ഷോട്ട്പുട്ട് ഒന്നാം സ്ഥാനം നേടിയ ദേവനന്ദ.എസ് ( മാർത്തോമ ഹൈസ്കൂൾ കുറിയന്നൂർ)

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *