എടത്വ: അഗതികളുടെ അമ്മ മദർ തെരേസയുടെ 113-ാം ജന്മദിനം ആഘോഷിക്കാൻ ക്ഷേത്ര മുഖ്യതന്ത്രി ‘സ്നേഹ ഭവനി’ലെത്തി. തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രം മുഖ്യ തന്ത്രിയും ഓൾ കേരള ബ്രാഹ്മിൺ ഫെഡറേഷൻ വൈസ് പ്രസിഡൻ്റുമായ ബ്രഹ്മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമന യാണ് പ്രത്യേക ദിനത്തിൽ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കാൻ എത്തിയത്. അശരണരുടെ അമ്മയായിരുന്ന മദർ തെരേസ്സയുടെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്നും അർഹരെ സഹായിക്കുന്നത് പുണ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സ്നേഹഭവനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള ക്ഷേത്ര ഭാരവാഹികളായ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം എന്നിവരെ ഡയറക്ടർ ജോണിക്കുട്ടി തുരുത്തേൽ സ്വീകരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

