മസ്‌കറ്റ്: ഇന്ന് ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് നഴ്സുമാർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികൾ. മറ്റു രണ്ട് നഴ്സുമാർക്ക് പരുക്കേറ്റു. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

