പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) എന്ന വീട്ടമ്മ മരിച്ചു. വീടിനു സമീപത്തു വെച്ചാണ് ഇവരെ നായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തപ്പോൾ കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായി. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് ആ കാൽ മുറിച്ച് മാറ്റുകയും ചെയ്തു. പക്ഷെ ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തെരുവുനായ്ക്കൾ കുഞ്ഞുങ്ങളെ വരെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അടിയന്തിരമായ ഒരു സർക്കാർ ഇടപെടലോ ? നിയമപരമായ ഒരു കോടതി ഇടപെടലോ ? ഉണ്ടായില്ലെങ്കിൽ തെരുവിൽ കിടന്നു പട്ടികടിയേറ്റു മരിക്കാനായിരിക്കും മലയാളിയുടെ വിധി !!


