ചരിത്ര പ്രസിദ്ധമായ മൈലപ്ര വലിയപള്ളി പെരുന്നാളിന് കൊടിയേറി

Pathanamthitta
Print Friendly, PDF & Email

മൈലപ്ര – ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ പ്രശസ്ത ജോർജിയൻ തീർത്ഥാടന കേന്ദ്രവുമായ മൈലപ്ര വലിയപള്ളി പെരുന്നാളിന് ഇടവക വികാരി ഫാ.തോമസ് കെ ചാക്കോ കൊടിയേറ്റി. കൊടിയേറ്റിനു മുമ്പായി നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടിയേറ്റ് പ്രദക്ഷിണവും നടത്തപ്പെട്ടു. വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹത്താൽ അത്ഭുതം പ്രവർത്തിക്കുന്ന ദേവാലയത്തിന്റെ പെരുനാളിലെ ദേശത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വിശ്വാസികളും തീർത്ഥാടകരും പങ്കെടുത്തു. തുടർന്ൻ ചെമ്പിൽ അരിയിടീൽ കർമ്മവും നിവ്വഹിക്കപ്പെട്ടു.

ഉച്ചക്ക് രണ്ടു മണിക്ക് നടന്ന കൊടിയേറ്റ് ഘോഷയാത്രയിൽ പുണ്യ ചരിതനായ വിശുദ്ധനായ സഹദായുടെ മദ്ധ്യസ്ഥതയിൽ ഇടവകയുടെ വിവിധ കരകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശടികളിൽ കൊടിയേറ്റ് നടത്തപ്പെട്ടു.

ഇടവകയുടെ പെരുനാൾ ചടങ്ങുകൾക്ക് ഇടവക സഹ വികാരി ഫാ. റിജോ സാനു വർഗീസ്, ഇടവക ട്രസ്റ്റി എം.സി ബേബി, ഇടവക സെക്രട്ടറി ബിജു സാം മാത്യു, ജനറൽ കൺവീനർ കെ.കെ മാത്യു, പ്രോഗ്രാം കൺവീനർ മോൻസി സാമുവേൽ, പബ്ലിസിറ്റി കൺവീനേഴ്‌സ് പ്രിന്റ് ടി മാത്യൂസ്, ഡാൻ ഫിലിപ്പ് മാത്യു എന്നിവരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *