അടൂർ – കെ.എസ്ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉൾപ്പടെ 12 പേർക്ക് പരുക്ക്. ആദിക്കാട്ട് കുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ (51), പെരിങ്ങനാട് കൃഷ്ണവിലാസം വീട്ടിൽ അർച്ചന (32), മകൾ രാജലക്ഷ്മി (12), അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി (60), മുതുകുളം മിത്ര പുരത്ത് തെക്കേ തിൽ ബാബുക്കുട്ടൻ (50) ,പത്തിയൂർ, ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ (62), മാ ങ്കോട് സുബഹാന മൻസിലിൽ ബദ റുദ്ദീൻ (79), അറു കാലിക്കൽ ജയ സദനം ആരതി (27) മകൻ ഒരു വയസുള്ള ദക്ഷിത്, കറ്റാനം വിളയിൽ തറയി ൽ ശ്രീജിത്ത് (24), ബസ് കണ്ടക്ടർ (പത്തനാപുരം ഡി പ്പോ) കുന്നി ക്കോട്, ആറ്റുരഴി കത്ത് വീട്ടിൽ സിബിജിത്ത് (51), ബസ് െ്രെഡവർ കലഞ്ഞൂർ, മല്ലംകുഴ ,മദനവിലാസം മദനകുമാർ (54) എന്നിവർക്കാണ് പരിക്ക്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് മൂന്നരക്ക് കെപി റോഡിൽ ലൈഫ് ലൈൻ ആശുപത്രിക്കും ചേന്നമ്പള്ളി ജംഗ്ഷനും മധ്യേ റോഡരുകിൽ ഇടത്ത് വശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു. കായം കുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.ഇടിയുടെ ആഘാതത്തിൽ മരം ബസിനുള്ളിലായി .ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊന്നും ഓർമ്മയില്ലെന്നും ഡ്രൈവർ മദനകുമാർ പറഞ്ഞു. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം വേണു,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്കുമാർ, രവി, കെഎസ് രാജൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.


