ഗാസിയാബാദ് – അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കാൻ പോകുന്ന രാമക്ഷേത്രത്തിൽ സുഗന്ധം പരത്തിത്തുടങ്ങി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ഈ ചന്ദനത്തിരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യഗോപാൽ ദാസ് അഗ്‌നി പകർന്നു. ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയുന്നത്. ഒരുപക്ഷെ ലോക റിക്കോർഡിലേക്കും ഈ ചന്ദനത്തിരി എത്തുമെന്നുമാണ് അറിയുന്നത്.

ആറ് മാസം സമയമെടുത്താണ് ശ്രീരാമചന്ദ്രനു വേണ്ടിയുള്ള ഈ ചന്ദനത്തിരി നിർമ്മിച്ചെതെന്ന് ഗുജറാത്തിലെ വഡോദര ഗ്രാമനിവാസികൾ പറഞ്ഞു. ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും, വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമൻ ചന്ദനത്തിരി അയോദ്ധ്യയിലെത്തിച്ചത്.

ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ളതാണ് ഈ ചന്ദനത്തിരി. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് ചന്ദനത്തിരി അയോദ്ധ്യയിലെത്തിച്ചത്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ചന്ദനത്തിരി, 50 കിലോമീറ്ററോളം പരിധിയിൽ സുഗന്ധം പരത്തും. ഏതാണ്ട് ഗാസിയാബാദ് ജില്ലയാകെ . !!


