എടത്വ -കേരള വ്യാപാരിവ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് അന്യായമായി പിഴ ചുമത്തുന്നതുമൂലം എടത്വ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ കുറെ നാളുകളായി വ്യാപാര പ്രതിസന്ധിയിലാണ്. എടത്വ പഞ്ചായത്ത് റെഗുലേറ്ററി കമ്മറ്റി തീരുമാനം പുനഃപരിശോധിച്ച് നിയമപാലകർക്ക് വേണ്ട നിർദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പഞ്ചായത്ത് കമ്മിറ്റിക്കും പോലീസ് നടപടി പുനഃപരിശോധിച്ചു വ്യാപാരരത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു എടത്വ സർക്കിൾ ഇൻസ്‌പെക്ടർക്കും വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് കെ . ആർ ഗോപകുമാർ നിവേദനം നൽകി.സമതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ് മാർച്ച് ഉത്‌ഘാടനം നിർവഹിച്ചു. സമതി ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,യൂണിറ്റ് സെക്രട്ടറി ഒ വി ആന്റണി , രജി പി വർഗീസ് , യു വിപിൻ , ജസ്റ്റിൻ പി വര്ഗീസ് , വിജയൻ, ജോബി , ജയൻ എന്നിവർ പ്രസംഗിച്ചു.


