സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമോ ?

India Kerala

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര മന്ത്രിസഭ പുസഃസംഘടന നടക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മന്ത്രിസഭയിൽ ഇടം നേടിയേക്കും. ഇ ശ്രീധരന്റെ പേരും കേൾക്കുന്നുണ്ട്. കേന്ദ്രത്തിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നത് കേരളത്തിലെ ഇലക്ഷനിൽ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര മന്ത്രിസഭ പുസഃസംഘടനയെ കുറിച്ച് ചർച്ചകളുയർന്നത്. പാർട്ടിയിലെയും മന്ത്രിസഭയിലെയും പുസഃസംഘടന ചർച്ചയിലുണ്ടായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില കേന്ദ്രമന്ത്രിമാർക്ക് പാർട്ടി ഉത്തരവാദിത്തങ്ങൾ നൽകും.

കേന്ദ്രമന്ത്രിയായിയാവും സുരേഷ് ഗോപി തൃശ്ശൂർ ലോക്‌സഭ മണ്ഡലത്തിൽ രണ്ടാമതും മത്സരിക്കാനെത്തുക. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം ഉയർത്താൻ കഴിഞ്ഞിരുന്നു. അതിൽ നിന്ന് ഇക്കുറി വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് സുരേഷ് ഗോപിയും ബിജെപി നേതൃത്വവും കരുതുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *