റാന്നി – ചക്ക വേവിച്ചു കൊടുക്കാത്തതിന് അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിമല തട്ടേക്കാട്ട് തേവരുപാറ വിജേഷിനെ (36) നെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരോജിനിയെ ( 70 ) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ഒരു ചക്കയുമായിട്ടാണ് വീട്ടിൽ വന്നത്. ഇത് അപ്പോൾ തന്നെ പാചകം ചെയ്തു കൊടുക്കാത്തിന്റെ പേരിലാണ് വിജേഷ് മാതാവിനെ മർദ്ദിച്ചത്. മരക്കൊമ്പ് കൊണ്ട് തലങ്ങും വിലങ്ങും തല്ലി. സരോജിനിയുടെ കൈകൾക്ക് ഒടിവുണ്ട്. തലക്കും, നടുവിനും പരുക്കുള്ളതായും പറഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

