കോന്നി – പ്രമുഖ ഹോസ്പിറ്റലിൽ ഇന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടമാരെ കാണുവാനായി 250 ബുക്കിംഗ് ചാർജ്ജ്, കൂടാതെ +250 കൺസൾട്ടിംഗ് ചാർജ്ജും. മൊത്തം 500rs . പക്ഷെ ആദ്യം ബിൽ 250 രൂപക്ക് മാത്രം കൊടുത്തു. ബാലൻസ് 250 രൂപയുടെ ബിൽ ചോദിച്ചപ്പോൾ മാത്രം തന്ന ബിൽ ജനറൽ എന്ന് . 250 രൂപ ബുക്കിംഗ് ചാർജ് എന്നത് എന്താണെന്ന് ചോദിച്ചപ്പോൾ ആദ്യത്തെ 12 രോഗികൾക്ക് 250 ബുക്കിംഗ് ചാർജ്ജ് ആണന്നു മറുപടി, അതിനു ശേഷം നോർമൽ ചാർജ്ജ് ആണെന്നും.. മെഡിക്കൽ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ആളായതിനാൽ ബില്ല് ചോദിച്ചു വാങ്ങിച്ചു. തട്ടിപ്പ് സംശയിക്കുകയും ചെയ്തു. പാവം എത്ര ജനങ്ങളാകും, എത്ര രൂപയാകും ദിവസവും തട്ടിപ്പിക്കപ്പെടുന്നത് ? മാനേജ്മെന്റ് ഇതുവല്ലതും അറിയുന്നുണ്ടോ ? എല്ലാ ഹോസ്പിറ്റലിലും ബുക്കിംഗ് ചാർജ്ജ് 50 രൂപാ മാത്രം ആയിരിക്കെ കോന്നിയിലെന്താ പ്രത്യേകത ? തോന്നുന്ന വിധമുള്ള സ്വകാര്യ ആശുപത്രി ചാർജ്ജുകൾ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ആവിശ്യമാണ്. അതോ സർക്കാരും അറിഞ്ഞുകൊണ്ടാണോ ഈ തട്ടിപ്പൊക്കെ നടക്കുന്നത് ?




