ഞാൻ കണ്ട കെ കെ നായർ ; ഇരുപതാം ഭാഗം

Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ, പത്തനംതിട്ടയുടെ പിതാവായ മുൻ എംഎൽഎ കെകെ നായരെക്കുറിച്ചുള്ള എഴുത്ത് ഇരുപത് ഭാഗം പിന്നിടുന്നു.

മൂന്നര പതിറ്റാണ്ടിലധികം പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ എം.എൽ.എ ആയിരുന്ന കെ കെ നായർ സാർ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല. കുടുംബപരമായി കിട്ടിയ സ്വത്തുക്കൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. എം.എൽ.എ ആകുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇതായിരുന്നു.. കിട്ടിയാൽ ഒരു എം.എൽ.എ പദവി. ഇല്ലെങ്കിൽ നഷ്ടപ്പെടാൻ ഒന്നുമില്ല. അത് യാഥാർത്ഥ്യമായിരുന്നു.

കള്ളത്തരം പറഞ്ഞും കാശ് കൊടുത്തും വോട്ട് വാങ്ങിക്കുന്ന പരിപാടി കെ.കെ.നായർക്ക് ഇല്ലായിരുന്നു. അദ്ദേഹം സ്വയം കാര്യങ്ങൾ തീരുമാനമെടുത്ത് എഴുതി തയ്യാറാക്കി അധികാരികളുടെ മുമ്പിൽ കൊണ്ടുപോയി ഹാജരാക്കും. ഏതെങ്കിലും ഒരു സർക്കാർ ജീവനക്കാരനെ മാറ്റണമെന്ന് അപേക്ഷിച്ചുകൊണ്ട് കെ കെ നായർ ഒരിടത്തും പോയിട്ടില്ല. പാർടൈം ജീവനക്കാർ മുതൽ ആഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരോട് ഒരുപോലെയായിരുന്നു കെ കെ നായർ സാറിന്റെ സമീപനം. സർക്കാർ ഓഫീസിൽ കെ കെ നായർ സാർ ചെന്നാൽ ആദ്യം നിന്നാണ് സംസാരിക്കാറുള്ളത്. ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പറയും സാർ ഇരിക്കൂ. അപ്പോൾ മാത്രമാണ് അദ്ദേഹം ഇരിക്കാറുളളത്. പൊതുജനങ്ങൾ ഇരിക്കുന്ന കസേരയിൽ ആണ് അദ്ദേഹം പോയിരിക്കാറുള്ളത്. ഓഫീസർമാരുടെ കസേരകളിൽ പോയി ഞെളിഞ്ഞിരുന്ന് അനുമതിയില്ലാതെ ഹാജർ പുസ്തകം എടുത്ത് വരയ്ക്കാനും ഭീഷണിപ്പെടുത്താനും അന്തസ്സുള്ള കെ കെ നായർ സാർ ഒരിക്കൽ പോയിട്ടില്ല.

പൊതുജനങ്ങൾ പരസ്പരം ഉണ്ടാകുന്ന വഴക്കുകളിൽ കെ കെ നായർ ഇടപെടാറില്ല. കെ കെ നായർ തുടക്കമിട്ട എല്ലാ വികസന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്.. അവകൾ ഒന്നും തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചിട്ടില്ല. അവകൾ കൊണ്ട് എക്കാലവും പൊതുജനങ്ങൾക്ക് പ്രയോജനങ്ങൾ മാത്രമേയുള്ളു. അതിന് ഉദാഹരണങ്ങളാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് വേണ്ടിയും പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് വേണ്ടിയും, കളക്ടറേറ്റിനു വേണ്ടിയും, തട്ടയിൽ പ്രവർത്തിക്കുന്ന മിൽമയ്ക്ക് വേണ്ടിയും, സ്റ്റാമ്പ് ഡിപ്പോയ്ക്ക് വേണ്ടിയും പത്തനംതിട്ട പഞ്ചായത്ത് നിന്നിരുന്ന പത്തനംതിട്ട തന്നെ പത്തനംതിട്ട ജില്ലയ്ക്കുവേണ്ടിയും കെ.കെ. നായർ കണ്ടെത്തിയ സ്ഥലങ്ങൾ.. അവകൾ ഇന്നും മാറിയിട്ടില്ല അവിടെത്തന്നെ നിലനിൽക്കുന്നു….🙏🙏🙏

പുതിയ പ്രൈവറ്റ് ബസ്റ്റാൻഡിൽ സ്ഥാപിച്ച കെ കെ നായർ പ്രതിമയ്ക്ക് പത്തുവർഷം പോലും കാലാവധി ഇല്ലായിരുന്നു. അവിടെ നിന്നും പൊളിച്ചുമാറ്റി… പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഓപ്പൺ സ്റ്റേജിനു 10 വർഷം പോലും കാലാവധി ഇല്ലായിരുന്നു. അവിടെനിന്നും പൊളിച്ചുമാറ്റി. പത്തനംതിട്ട ജില്ല ആരും അനധികൃതമായി കയ്യേറി കൊണ്ടുപോയിട്ടില്ല. എന്നാൽ പത്തനംതിട്ട നഗരസഭ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ വരാന്തയിലൂടെ കാൽനടയാത്രക്കാർക്ക് ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉരുട്ടിക്കൊണ്ട് പോലും പോകാൻ പറ്റാത്ത അവസ്ഥ. അവിടെയും കയ്യേറ്റം എന്നാലും കെ കെ നായർ നിർമ്മിച്ച പത്തനംതിട്ട കളക്ടറേറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒരു തുമ്പ് പോലും ആരും കയ്യേറിയിട്ടില്ല… അതായിരുന്നു കെ കെ നായരുടെ ദീർഘവീക്ഷണത്തോടുള്ള പ്രവർത്തനം. ഭാവിയിൽ കള്ളന്മാർ പോലും കയ്യടക്കരുത് എന്ന് വിചാരം ഒരു ദീർഘവീക്ഷണം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കെ കെ നായർ സാറിന്റെ പ്രതിമയുടെ അനാച്ചേദ ചടങ്ങിന്റെ പരിപാടിയുടെ കണക്ക് ക്രമീകരിക്കാൻ അന്ന് ഒരു ഈശ്വര വിശ്വാസിയായ ഉദ്യോഗസ്ഥൻ എടുത്തത് രണ്ടുവർഷമായിരുന്നു.🙏 അതും വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന്..

*നാളെ കെ കെ നായർ എന്നോട് ചെയ്ത രണ്ടാമത്തെ ക്രൂരത.

Leave a Reply

Your email address will not be published. Required fields are marked *