ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ ഇടയിലേക്ക് !!

Kerala Pathanamthitta Politics
Print Friendly, PDF & Email

ഇലവുംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽഡിഎഫ് സർക്കാർ നവകേരള സദസ്സുമായി ജനങ്ങളുടെ ഇടയിലേക്ക് കോടികൾ കൊടുത്ത് വാങ്ങിയ ആഡംബര ബസുമായി എത്തുമ്പോൾ മറ്റു പാർട്ടികളും ജനങ്ങളുടെ അടുത്തേക്ക് എത്തുകയാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന NDA യുടെ ആഭിമുഖ്യത്തിൽ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി പഞ്ചായത്ത് തലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാണ്.

ഈ വരുന്ന തിങ്കളാഴ്ച 27/11/2023 മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ടയിൽ വെച്ച് ജന പഞ്ചായത്ത്‌ നടക്കുകയാണ് . അന്നേ ദിവസം വൈകിട്ട് 4 മണിയ്ക്ക് നേടിയകാല ജംഗ്‌ഷനിൽ നിന്നും പ്രകടനത്തോടെ ആരംഭിക്കുന്നതും, പ്രകടനം ഇലവുംതിട്ടയിൽ എത്തുമ്പോൾ BJP സംസ്ഥാന വക്താവായ ചെങ്ങന്നൂർ പെണ്ണുക്കരക്കാരൻ സന്ദീപ് വാചസ്പതി ആദ്യമായി ഇലവുംതിട്ടയിൽ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുന്നു

രാഷ്ട്രീയക്കാരനായ സന്ദീപ് വചസ്പതി എന്ന പെണ്ണുക്കരക്കാരൻ ആദ്യമായി ഇലവുംതിട്ടയിലേക്ക് എത്തുമ്പോൾ തന്നെ ഈ പരിപാടിക്ക് പ്രാധാന്യമുണ്ട്. കേരള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ലോക രാഷ്ട്രീയവും അടക്കമുള്ള എല്ലാം സന്ദീപ് വചസ്പതി എന്ന രാഷ്ട്രീയക്കാരനിൽ നിന്ന് കേൾക്കാൻ മെഴുവേലിയിലെ ജനങ്ങൾ ഒന്നിച്ചു കൂടുമെന്ന് തീർച്ച . !!

Leave a Reply

Your email address will not be published. Required fields are marked *