രാജാവിനു വേണ്ടിയുള്ള എന്റെ കൃതികൾ” ഓഡിയോ ബുക്ക് പ്രകാശനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ഈ കാലഘട്ടത്തിലും ക്രിസ്തുവിന്റെ ജീവിത്തെ കുറിച്ചുള്ള പഠനങ്ങൾ വളരെ പ്രസക്തമാണെന്നും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനു വേണ്ടി ന്യൂതനമായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ഷാജി ഏബ്രഹാം തയ്യാറാക്കിയ ഓഡിയോ ബുക്ക് നമുക്കൊരു മുതൽക്കൂട്ടാണെന്ന് മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു. പ്രശസ്ത ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാമിന്റെ “രാജാവിനു വേണ്ടിയുള്ള എന്റെ കൃതികൾ” എന്ന ഓഡിയോ ബുക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ മറിയം ഉമ്മന് ആദ്യപ്രതി കൊടുത്ത് പ്രകാശനം നിർവ്വഹിക്കുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പോലീത്താ. റവ അജിത്ത് ഈപ്പൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അൻസിൽ സഖറിയാ കോമാട്ട് മുഖ്യ പ്രഭാഷണം നടത്തി. മെത്രാപ്പോലീറ്റൻ സെക്രട്ടറി റവ കെ ഇ ഗീവർഗീസ്, സുവിശേഷകരായ ബാബു പുല്ലാട്, ജോയി പുല്ലാട്, സാബു വര്യാപുരം, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. വായനയിൽ നിന്നും കേൾവിയിലേക്കെന്ന ആശയത്തിലൂന്നി കേൾവിയിലൂടെ മനുഷ്യ ഹൃദയങ്ങളിൽ ദൈവീക വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുവാനും, മനുഷ്യൻ നേരിടുന്ന വെല്ലുവിളികളും നിരാശകളും മാനസിക പിരിമുറുക്കങ്ങളും മാറ്റാൻ കഴിയുന്ന മുപ്പത്തഞ്ചു ലേഖനങ്ങളുടെ ശബ്ദ സന്ദേശങ്ങൾ അടങ്ങിയതാണ് ഈ ഓഡിയോ ബുക്ക്.

ഫോട്ടോ: രാജാവിനു വേണ്ടിയുള്ള എന്റെ കൃതികൾ” എന്ന ഓഡിയോ ബുക്കിന്റെ പ്രകാശനം മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ മറിയം ഉമ്മന് നല്കി പ്രകാശനം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *