ഓട വളച്ചു കൊണ്ടു വന്ന് കലുങ്കിൽ ചാടിക്കാനോ ? അശാസ്ത്രീയമായ നിർമ്മാണമെന്ന് നാട്ടുകാർ

Kerala Pathanamthitta

റാന്നി – മന്ദമരുതി – അത്തിക്കയം – കക്കുടുമണ്‍ റോഡില്‍ കലുങ്കും ഓടയും നിര്‍മിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് നാട്ടുകാരുടെ പരാതി. കക്കുടുമണ്ണില്‍ നിന്നും അത്തിക്കയത്തേക്ക് പോകുന്ന വഴിയില്‍ നിര്‍മിക്കുന്ന ഓട അടച്ച് കുറുകെ പുതിയ കലുങ്ക് പണിയുന്നുവെന്നാണ് ആക്ഷേപം. ഓടയില്‍ നിന്നുള്ള വെള്ളം എവിടേക്ക് ചെല്ലുമെന്നാണ് ആശങ്ക. ഇനി ഓട പണിത് വളച്ചൊടിച്ചു കൊണ്ടു വന്ന് കലുങ്കിലേക്ക് ചേര്‍ക്കുമോ എന്ന കാര്യവും വ്യക്തമല്ല.

ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കരാറുകാരന്‍ തോന്നുന്ന രീതിയില്‍ നിര്‍മാണം നടത്തുന്നുവെന്നാണ് ആക്ഷേപം. എട്ടു കോടി രൂപ മുടക്കിയാണ് റോഡ് നവീകരണം നടക്കുന്നത് . പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇല്ലാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. പല സ്ഥലങ്ങളിലും റോഡിന്റെ സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നതും കെട്ടുറപ്പില്ലാതെ ആണെന്ന് പറയുന്നു. ഇത്തരം നിര്‍മാണങ്ങള്‍ അനുവദിച്ചു കൊടുക്കില്ലെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *