മെഴുവേലിയിൽ യു.ഡി.എഫ് ബൂത്ത് പ്രസിഡന്റ്, എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. !!

Pathanamthitta Politics

ഇലവുംതിട്ട – ചന്ദനക്കുന്ന് മുരളീവിലാസത്തിൽ മുരളിയും കുടുംബവുമാണ് ഇന്ന് ബി.ജെ.പി യിൽ ചേർന്നത്. യു.ഡി.എഫ് 55 നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന സജീവ കോൺഗ്രസ് പ്രവർത്തക ശ്രീമതി ശശികല ( ശോഭാ മുരളി ) മെഴുവേലി പഞ്ചായത്ത് വാർഡ് 9 ലെ സ്ഥാനാർത്ഥിയാകും.
പത്ത് വർഷത്തിലേറെയായി രാത്രി പകലില്ലാതെ കോൺഗ്രസിനുവേണ്ടി കൊടിപിടിക്കാനും, പോസ്റ്റർ ഒട്ടിക്കാനുമൊക്കെ ഓടിനടന്നിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ തഴയപ്പെട്ടതിലെ പ്രതിഷേധമാണ് എൻ.ഡി.എ ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് ശശികല പറഞ്ഞു.

ഇന്ന് മണ്ഡലം കമ്മറ്റി ഓഫീസിൽ ജില്ലാതല നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ മുരളിയേയും കുടുംബത്തെയും ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. മറ്റു വാർഡുകളിലെ സ്ഥാനാർത്ഥികളും അടക്കം പങ്കെടുത്ത കമ്മറ്റിയിൽ ദേശീയ രാഷ്ട്രീയവും, കേന്ദ്ര സർക്കാർ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന സന്ദേശവുമായി ജനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ഇറങ്ങാനും തീരുമാനിച്ചു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീമതി. പ്രീതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ, സെക്രട്ടറി രഘുനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് കോയിക്കൽ സുരേഷ്, ജില്ലാ ഭാരവാഹി പി.ബി സുരേഷ്, ഓ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജു, മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദുമോൾ പി.എ, യുവമോർച്ചാ ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരും വാർഡ് , ബ്ലോക്ക് സ്ഥാനാർത്ഥികൾ എല്ലാവരും പങ്കെടുത്തു.

വാർഡ് 1. കാരിത്തോട്ട, മായ അമൃതകുമാർ,
2 – കൂടുവെട്ടിക്കൽ – അജിത്ത് പി.ബി
3 – കുറിയാനിപ്പള്ളി – രഘുനാഥൻ കെ.പി
4 – പത്തിശ്ശേരി – സുധ അനിൽ
5 – ആലക്കോട് – അനിൽകുമാർ എം.എസ്
6 –
7 – അയത്തിൽ – ഉഷാ സുരേഷ്
8 – മാരാമൺ – അനൂപ്കുമാർ പി
9 – ഇലവുംതിട്ട – ശശികല കെ.പി
10 – ഇലവുംതിട്ട തെക്ക് – രാധാ ദേവി
11 – നേടിയകാല – സുരേന്ദ്രൻ പിള്ള
12 – ആണർകോട് – ഗംഗ വി.
13 – മെഴുവേലി – പി.ബി സുരേഷ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *