തിരുവനന്തപുരം – കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരള – ക്യൂബ സിഎച്ച്ഇ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ 16ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി കേരളത്തിലെ 14 ജില്ലകളിലും അണ്ടർ 19 കർട്ടൻ റെയ്സർ ടൂർണമെന്റുകൾ നടത്തുന്നു. ഈ ടൂർണമെന്റുകളിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് കേരളത്തിലെയും ക്യൂബയിലെയും മുൻനിര ചെസ് താരങ്ങൾ മാറ്റുരയ്ക്കുന്ന കേരള- ക്യൂബ ‘ചെ’ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കുന്നു.എല്ലാ ജില്ലകളിൽ നിന്നും മൂന്നു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
വിജയികൾക്ക് ആർ ബി രമേഷ്, വി. ശരവണൻ എന്നീ അന്താരാഷ്ട്ര പ്രശസ്തരായ ചെസ് കോച്ചുമാരുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ കോച്ചിംഗ് ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനൊപ്പം പ്രഗ്നാനന്ദ, നിഹാൽ സരിൻ എന്നീ സൂപ്പർ ഗ്രാൻഡ് മാസ്റ്റേഴ്സ്സുമായി സൈമൾ ചെസ് കളിക്കാനും അവസരം ലഭിക്കും. കർട്ടൻ റെയ്സർ ടൂർണമെന്റിന്റെ പത്തനംതിട്ട ജില്ലയിലെ സെലക്ഷൻ ചെസ് ടൂർണമെന്റ് (അണ്ടർ 19 വിഭാഗം ) നവംബർ 12ന് രാവിലെ ഒൻപത് മുതൽ ചുട്ടിപ്പാറ സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ്സയൻസസ് കോളേജ് പത്തനംതിട്ടയിൽ നടക്കും. ഫോൺ: 9446302066, 9605460054,9846667997.


