ജൂതർക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡോക്ടറുടെ പണി പോയി !!

World
Print Friendly, PDF & Email

ലണ്ടൻ – ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂതർക്കു വിരുദ്ധമായ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ലണ്ടൻ, നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിലെ സർജനും, ഇംപീരിയൽ കോളേജിലെ ലക്ചററുമായ ഡോക്ടർ മനോജ് സെനെയെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു.

”യഹൂദർ നമ്മുടെ ദൗർഭാഗ്യം” എന്നാണു ഈ ഡോക്ടർ് ജർമ്മൻ ഭാഷയിൽ പോസ്റ്റ് ഇട്ടത്. ഇസ്രയേലിലെ സാധാരണക്കാരെ ഹമാസ് ഭീകരർ കൊല ചെയ്തതിന്റെ മൂന്നാം ദിവസമാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ അതിവേഗം പ്രചരിച്ചു. ഫേസ്ബുക്കിൽ തന്നെ മറ്റൊരു കമന്റിൽ ഒരു വ്യക്തിയെ ഡോക്ടർ മനോജ് സെൻ വിശേഷിപ്പിച്ചത് ‘യഹൂദ ചെക്കൻ’ എന്നായിരുന്നു. ഇതിന് വന്ന ഒരു കമന്റിൽ ഒരു വ്യക്തി ചോദിക്കുന്നത് ഇയാളുടെ കൈയ്യിൽ എങ്ങനെ യഹൂദ രോഗികൾ സുരക്ഷിതരായിരിക്കും എന്നാണ്.

മറ്റൊരു കമന്റിൽ മനോജ് സെൻ യഹൂദരെ വിശേഷിപ്പിച്ചിരിക്കുന്നത് ചേലാകർമ്മം നടത്തിയ ക്രിമികൾ എന്നായിരുന്നു. മറ്റൊന്നിൽ ഇയാൾ ഇസ്രയേൽ പ്രതിരോധ സേനയെ നാസികളുമായി ഉപമിക്കുന്നുമുണ്ട്. ഈ രണ്ട് കമന്റുകളുടെയും സ്‌ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അവസാനം അത് അയാൾക്ക് തന്നെ കുരിശാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തന്റെ കമന്റുകൾ പ്രചരിക്കുന്നത് അറിഞ്ഞ അയാൾ തന്നെ മാപ്പ് അപേക്ഷിച്ചതിനു ശേഷം സ്വയം ജോലി രാജിവയ്ക്കുകയായിരുന്നു.

അറബ് രാജ്യങ്ങളിൽ അടക്കം ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികൾ ഈ വിഷയത്തിൽ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷം പിടിച്ചാൽ പലരുടെയും പണി പോകുമെന്നുറപ്പ് .

Leave a Reply

Your email address will not be published. Required fields are marked *