ഇലവുംതിട്ടയിൽ സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര ചികിത്സാ ക്യാമ്പ് പുരോഗമിക്കുന്നു !!

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – മെഴുവേലി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ തിമിര മുക്ത പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെ സേവാഭാരതി, തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച നേത ചികിത്സാ ക്യാമ്പിൽ വൻ ജനപങ്കാളിത്തം . രാവിലെ പത്തുമണിയോടെ തന്നെ 150 പേരുടെ രജിസ്ട്രേഷനാണ് പൂർത്തിയായായത് .

നേത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും, തിമിര ശസ്ത്രക്രിയ ആവിശ്യമുള്ളവർക്കും സൗജന്യമായ ചികിൽസ നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം. കേന്ദ്ര കേരളാ സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് വാഹന സൗകര്യമുൾപ്പടെ നൽകിക്കൊണ്ട് സൗജന്യ ചികിത്സക്കും ശാസ്ത്രക്രിയകൾക്കുമുള്ള സൗകര്യം ഒരുക്കുമെന്ന് ചൈതന്യ കണ്ണാശുപത്രിയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ജനസേവനം തന്നെയാണ് ഈശ്വര സേവയെന്നു കരുതി ജങ്ങളിലേക്ക് ഇറങ്ങിച്ചെന്നു സേവനം ചെയ്യുന്ന സേവാഭാരതി എന്ന സംഘടനക്കും പ്രവർത്തകർക്കും ആശംസകൾ .

ടീം പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *