കുട്ടികളിൽ പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കണം: ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കുട്ടികളിൽ പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കുന്നത് അവരുടെ ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു.

സാമൂഹികപ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിനായ ‘റഷീദിന്റെ സുഹൃത്തുക്കൾ’ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു, പി.ജി. പരീക്ഷകളിൽ വിജയികളായ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
​”നെഗറ്റീവ് മനോഭാവമുള്ളവർക്ക് ജീവിതം കഠിനമായിത്തീരും. ദുഃഖിച്ചും നിരാശപ്പെട്ടും കലഹിച്ചും അവർക്ക് ജീവിക്കേണ്ടി വരാം. എന്നാൽ പോസിറ്റീവ് മനോഭാവം ഏതു സാഹചര്യത്തിലും മുന്നേറാനുള്ള ശക്തി നൽകും. അതിനാൽ ചെറുപ്പം മുതൽ കുട്ടികളിൽ പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അലങ്കാർ അഷ്‌റഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, കെ.എം. രാജ, കെ.കെ. നവാസ്, ഷബീർ അഹമ്മദ്, സുബയ്യ, സുരേഷ് ബാബു ടി., മധു വള്ളിക്കോട്, ടി.വി. മിത്രൻ, ബിനുലാൽ പി.കെ., അക്ഷയ ഷാജി, റെജി മലയാലപ്പുഴ, എം.എക്സ്. സിബി മോൾ, ഷീജ എസ്., മുഹമ്മദ് ഷെഫീഖ് എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടു, പി.ജി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഹന്ന, ആരോൺ വിഷ്ണു, അർജുൻ, മുഹമ്മദ് ഷംനാദ്, സെറീന സേറ സജു, നിരൂപമ, അദ്രിക ആർ. നായർ, ശിവനാഥ്, നവീൻ, അന്ന ബിനു, മിഥുന എസ്., മുഹ്സിന, ലക്ഷ്മിപ്രിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


​(ഉള്ളടക്കം/ചിത്രവിവരണം: ‘റഷീദിന്റെ സുഹൃത്തുക്കൾ’ വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിനു ശേഷം വിജയികൾ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർക്കൊപ്പം

Leave a Reply

Your email address will not be published. Required fields are marked *