പത്തനംതിട്ട – കേരളത്തിൽ എന്ത് നടക്കണം.. എന്ത് ചർച്ച ചെയ്യണം.. അരെ ഇല്ലായ്മ ചെയ്യണം.. എന്നൊക്കെ തീരുമാനിക്കുന്നത് ദൃശ്യമാധ്യമങ്ങളോ ? രാഷ്ട്രീയ ഭരണാധികാരികളേ പോലും വെല്ലുന്ന പ്രവർത്തന മികവാണ് ഇക്കാര്യത്തിൽ പ്രമുഖ ദൃശ്യമാധ്യമങ്ങൾ നടത്തുന്നത്. ഇതാണ് മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു വൻകിട മാധ്യമങ്ങൾ നടത്തുന്നത് കേരളത്തെ പോലും ലജ്ജിപ്പിക്കുന്ന പ്രവർത്തനമാണ്. സുരേഷ് ഗോപി എന്ന മനുഷ്യനെ ഇല്ലാതാക്കാൻ മാധ്യമങ്ങൾ നടത്തിയ ശ്രമം പൊതുസമൂഹം വിലയിരുത്തണം. സുരേഷ് ഗോപിയേ ആരാണ് ഭയക്കുന്നത് ?
ഈ വൻകിട ദൃശ്യ മാധ്യമങ്ങളുടെ പിടിയാളായി അദ്ദേഹം ഒരിക്കലും നിന്നിട്ടില്ല. അതൊരുപക്ഷേ അദ്ദേഹത്തിൻറെ കുറവാകാം. ഒരു വ്യക്തിയെ രാഷ്ട്രീയ വിദ്വേഷത്തിൻ്റെ പേരിൽ സൈബർ അറ്റാക്ക് ചെയ്യുന്നതിനോടുള്ള പ്രതിഷേധമറിയിക്കാതെ പറ്റില്ല. ജനങ്ങളെ പറ്റിച്ച് കട്ടു മുടിക്കുന്ന രാഷ്ട്രീയമല്ല അദ്ദേഹത്തിന്റേത്, എന്നും പൊതുജനപക്ഷത്ത് നിൽക്കുന്ന സുരേഷ് ഗോപിയുടെ വ്യക്തി ജീവിതത്തിനും, രാഷ്ട്രീയത്തിനും അദ്ദേഹത്തിൻ്റെ നൻമയുള്ള മനസ്സിനും ഒപ്പം നിൽക്കാനാണ് നിക്ഷ്പക്ഷരായ ജനങ്ങൾക്ക് താൽപ്പര്യം..
എല്ലാ ചോദ്യങ്ങൾക്കും ചുട്ട മറുപടി പറയും.. വികസനമെന്ന അഴിമതിക്ക് പിന്നാലെ പായുന്ന രാഷ്ട്രീയകാരേപോലെ മാറിയും തിരിഞ്ഞും നിലപാടുകൾ അദ്ദേഹം മാറ്റുകയില്ല.. ഉള്ളതു വിളിച്ചു പറയും.. അദ്ദേഹം എത്രയോ സാധുക്കളെ സഹായിച്ചിട്ടുണ്ട്.. എത്രയോ നല്ല പ്രവർത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.. ചിലപ്പോൾ ഈ പറയുന്ന കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾക്ക് വാരി കോരി പരസ്യം അദ്ദേഹം നൽകി കാണുകയില്ല.. അങ്ങനെ നൽകിയിരുന്നു എങ്കിൽ ഇന്നലത്തെ വാർത്ത ഇത്രയും മാധ്യമങ്ങൾ കത്തിക്കുക ഇല്ലയിരുന്നു.. പൊതുസമൂഹത്തിൻ്റെ മുന്നിൽ ലൈവ് പോകുന്ന മാധ്യമങ്ങളുടെ മുന്നിൽ അദ്ദേഹം ഈ പറയുന്ന തെറ്റ് ചെയ്തോ എന്ന് പൊതുസമൂഹം സ്വയം വിലയിരുത്തണം..
അദ്ദേഹത്തിൻ്റെ പ്രായം, നിലപാടുകൾ. വ്യക്തിത്വം, അതൊക്കെ പൊതു സമൂഹത്തിന് അറിവ് ഉള്ളതാണ്.. അദ്ദേഹം ഇലക്ഷനിൽ മൽസരിച്ച് ചിലപ്പോൾ വിജയിക്കാൻ സാധ്യത കല്പിക്കുന്നതായിരിക്കാം ഇപ്പോൾ ഉണ്ടാക്കിയ ഈ കോളിളങ്ങൾക്ക് കാരണം. ഇങ്ങനെ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമങ്ങളെ പെതു സമൂഹം തള്ളികളയണം.. എന്താണ് മാധ്യമ പ്രവർത്തനം എന്നത് ഇവർ പഠിക്കണം. ആരെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ഒന്ന് ചിന്തിക്കണം വരുന്ന ഒരു തലമുറ നിങ്ങളിൽ നിന്ന് വളരെ അകന്നു പോയിരിക്കുന്നു. നാളെ നിങ്ങളുടെയൊക്കെ കള്ള വാർത്തകൾ ഈ തലമുറ കാണുകയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ നല്ലത്. നിലവിൽ നിങ്ങളുടെയൊക്കെ റേറ്റിംഗിൽ ഒന്ന് ആത്മാർത്ഥമായി പരിശോധിക്കൂ.. കേരളത്തിലെ പ്രമുഖരെന്ന് അവകാശപ്പെടുന്ന ദൃശ്യ മാധ്യമങ്ങളുടെ നിലനിൽപ്പ് കേരളത്തിൽ എത്രത്തോളം ഉണ്ടാകും എന്നത് കണ്ട് അറിയാം. !!
ടീം പത്തനംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

