പത്തനംതിട്ട – പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റേയും ജില്ലയില്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വില്ലേജുകളുടേയും പഞ്ചായത്തുകളുടേയും നിയമപ്രകാരം നിര്‍ണയിച്ചിട്ടുള്ള അതിര്‍ത്തി രേഖകള്‍ ജൂണ്‍ 27ന് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇക്കോസെന്‍സിറ്റീവ് ഏരിയ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
സര്‍വേയര്‍മാരും, വനംവകുപ്പും, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും സംയുക്തമായി നിര്‍ദേശിച്ചിട്ടുള്ള മേഖലകള്‍ സന്ദര്‍ശിച്ചു വേണ്ട നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നും കളക്ടര്‍ പറഞ്ഞു.
എന്‍വയോണ്‍മെന്റ് ഡയറക്ടറേറ്റ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ജൂഡ് ഇമ്മാനുവേല്‍, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സി.കെ. ഹാബി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു


