പത്തനംതിട്ട: വിശാലമായ അതിർത്തിയുള്ള തിരുവല്ല, അടൂർ പോലീസ് സ്‌റ്റേഷനുകൾ വിഭജിച്ച് പുതിയവ സൃഷ്ടിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ ഇവിടെ രണ്ടിടത്തും പുതിയ പോലീസ് സ്‌റ്റേഷനുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം ഐ. ഷിറാസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.അഡീഷണൽ എസ്.പി ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. പ്രമോദ്‌നാരായണൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിവൈ.എസ്.പിമാരായ ആർ. ശ്രീകുമാർ, ആർ. ജോസ്, ആർ. ജയരാജ്, ടി. രാജപ്പൻ, ജി. സന്തോഷ്‌കുമാർ, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഹരിലാൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ. നായർ, കെ.ആർ. ഷെമിമോൾ, സ്റ്റാഫ് കൗൺസിൽ അംഗം കെ.ജി. സദാശിവൻ, ആർ.കൃഷ്ണകുമാർ, വി. സഞ്ജുകൃഷ്ണൻ, വി. വിജയകാന്ത്, ശ്യാംകുമാർ, സി.ആർ. ബിജു, കെ.ബി. അജി, എസ്. ഋഷികേശ്, ഡി. പുഷ്പകുമാർ, പി.ബി. ഹരിലാൽ, എ.ആർ. രവീന്ദ്രൻ, എം.ബിനുകുമാർ എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളനം ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പോലീസ് മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ ആദരിച്ചു. ഭവന നിർമാണ ധനസഹായ വിതരണം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി. ബൈജു നിർവഹിച്ചു. ശിശുക്ഷേമ സമിതിക്കുള്ള ചെക്ക് പി.ബി ഹർഷകുമാർ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രതിഭകളെ ആദരിച്ചു. ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിവൈ.എസ്.പിമാരായ എസ്. അഷാദ്, കെ.എ. വിദ്യാധരൻ, ജി. സന്തോഷ്‌കുമാർ, എസ്. നന്ദകുമാർ, ബിനു വർഗീസ്, അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ജി. സദാശിവൻ, ടി.എൻ. അനീഷ്, ജി. സക്കറിയ, എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.

ചിത്രം ..കെ.പി.ഓ.എ:
കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.


