കേരളത്തിലും ഭീകര ആക്രമണമോ ?

Crime Eranakulam Kerala

കൊച്ചി – ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ കൂട്ടായ്മയുടെ കൺവൻഷൻ സ്ഥലത്ത് ഇരട്ട സ്‌ഫോടനമുണ്ടായത്. അര മണിക്കൂറിനിടയിൽ രണ്ടു തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഒരാൾ മരണപ്പെട്ടു. മറ്റുള്ള പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതൽ ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തി പരിശോധന തുടരുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. ഇപ്പോൾ പുറത്തു വരുന്ന വിവര പ്രകാരം ഇതൊരു ആസൂത്രിതമായ ആക്രമണം തന്നെയാണ് എന്നാണു. ഐഎൻഎയും കേന്ദ്ര ഏജൻസികളും അന്വേഷണത്തിനായി എത്തുന്നുണ്ട്. ബോംബ് നിർമ്മിക്കാൻ ആവിശ്യമായ രാസ പദാർത്ഥങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്നും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *