തിരുമൂലപുരം * തിരുമൂലപുരം – കറ്റോട് റോഡിൽ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയ്‌ക്ക് സമീപം സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു വരുന്നതായി പരാതി. കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് അടക്കം കേടുപാടുകൾ വരുത്തുകയും മോഷണശ്രമം അടക്കം നടത്തുകയും ചെയ്യുന്നുണ്ട്. തിരുമൂലപുരം മനക്കപ്പറമ്പിൽ ഷിബു ഫിലിപ്പ്, ഐക്കരപ്പറമ്പിൽ മുരളി എന്നിവരുടെ കാറുകൾക്കാണ് കേടുപാടുകൾ വരുത്തിയത്. ഇത് സംബന്ധിച്ച് തിരുവല്ല പോലീസിന് പരാതി നൽകിയിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷൻ – തിരുമൂലപുരം ഇരുവള്ളിപ്രയിൽ സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തിയ കാറുകൾ.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

