പന്തളം: തേഡ് സ്‌പേസ് എൻഡോസ്‌കോപ്പി ശസ്ത്രക്രിയ വഴി തൊലിപ്പുറത്ത് ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുഴകൾ നീക്കുന്ന മദ്ധ്യതിരുവിതാംകൂറിലെ തന്നെ ആദ്യ ആരോഗ്യ കേന്ദ്രമായി വിജയം കൈവരിച്ചിരിക്കുകയാണ് സി.എം. ഹോസ്പിറ്റൽ. വൻകുടലിന്റെ തുടക്ക ഭാഗത്തുള്ള ( അസഡിഗ് കോളൻ ) മുഴയുമായി വന്ന സ്ത്രീയ്ക്കാണ് വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയത്. എൻഡോസ്‌കോപ്പിക് സബ് മുക്കോസൽ ഡിസക്ഷൻ മുഖേനെ ഡോ.ജിജോ വർഗിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഴ നീക്കം ചെയ്തത്. ആമാശയത്തിൽ മുഴയുമായി വന്ന മറ്റൊരു രോഗിക്കും ഇതേ ശസ്ത്രക്രിയ നടത്തി. വർഷങ്ങളായി ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ച രോഗിയെയും സുഖപ്പെടുത്തി.

ഡോ. ഷൺമുഖം, ഡോ. ജിജോ വർഗീസ്, ഡോ. നിബിൻ നഹാസ്, ഡോ. ഹരികൃഷ്ണൻ, ഡോ. പീറ്റർ മണക്ക്, ഡോ. സ്വാതി, ഡോ. ശാന്തി കുമാരി എന്നിവരായിരുന്നു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. !!



