മൂഴിയാർ: പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്‌റ്റോക്ക് പൈപ്പിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് രണ്ട് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തി. ബാക്കിയുള്ള നാലു ജനറേറ്ററുകളും പ്രവർത്തനം നടത്തും. കക്കിയിൽ നിന്ന് മൂഴിയാർ പവർഹൗസിലേക്ക് വെള്ളം കൊണ്ടു പോകുന്ന മൂന്നാം നമ്പർ പെൻസ്‌റ്റോക്ക് പൈപ്പിന്റെ ജോയിന്റിനാണ് ചോർച്ചയുണ്ടായിട്ടുള്ളത്.
ഇതിന്റെ ചോർച്ച പരിഹരിക്കുന്നതിനു മൂന്നു ദിനങ്ങൾ എടുക്കുമെന്നും ശ്രമങ്ങൾ ആരംഭിച്ചതായും അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്നും കെ.എസ്.ഇ.ബി മൂഴിയാർ ഡാം ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

