നിരണം : ക്രിസ്തുശിഷ്യൻ തോമാ സ്ളീഹയുടെ പാദ സ്പർശനം കൊണ്ട് പുണ്യ ഭൂമിയായ നിരണത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ സെപ്റ്റംബർ 27ന് നടക്കും.
രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും.ആരാധനയ്ക്ക് ശേഷം 11.30ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻട്രൽ കേരള പ്രോവിൻസ് വികാർ റവ. ഫാദർ ഷിജു മാത്യൂ അച്ചൻ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് മുതിർന്ന അംഗങ്ങളെ ആദരിക്കും.വുമൺസ് ഫെലോഷിപ്പ് അംഗങ്ങളുടെയും സണ്ടേസ്ക്കൂൾ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ സെൽവരാജ് വിൽസൺ എന്നിവർ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

