പത്തനംതിട്ട – ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയാണ് എസ് ഐ ജിനുവിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവ് നൽകിയത്. ഗുരുതരമായ അച്ചടക്കലംഘനം, മോശം പെരുമാറ്റം, റൗഡി ഹിസ്‌റ്റിയുള്ള കുറ്റവാളികളുമായുള്ള ബന്ധം എന്നിവയുടെ പേരിലാണ് നടപടി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ ഒരു കാപ്പാ കേസ് പ്രതിയെ പിടികൂടാൻ മറ്റ് നിരവധി കേസുകളിൽ പ്രതിയായ ഒരാളെ ഒപ്പം കൂട്ടിയ സംഭവം ഏറെ വിവാദമായിരുന്നു’. എസ് ഐ ജെ യു ജിനുവിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

