അന്യ സംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

Pathanamthitta
Print Friendly, PDF & Email

റാന്നി: അത്തിക്കയത്ത് അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശിയായ സുബാഷ് (46) നെ രാവിലെ താമസ സ്ഥലത്തെ മുറിയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പെരുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഏറെ വർഷങ്ങളായി അത്തിക്കയത്തും മറ്റു പ്രദേശങ്ങളിലുമായി ജോലി ചെയ്തു വന്നിരുന്ന സുബാഷിനു സ്വദേശവുമായി കാര്യമായ ബന്ധമൊന്നും ഇല്ലന്നും സമീപകാലത്ത് ഒരു ലോട്ടറി അടിച്ചിരുന്നതിനാൽ ആഴ്ചകളായി ജോലിക്ക് പോകാതെ മദ്യപിച്ചു റൂമിൽ തന്നെ ഇരിക്കുകയായിരുന്നെന്നും ആയിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നത്. പ്രാഥമികമായ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *