പത്തനംതിട്ട – അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതകൾ ഒഴിവാക്കുന്നതിനായി ജൂലൈ ആറു മുതൽ ഒൻപതു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പെടെ ആർക്കും അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീൽദാർ പരാതിയിൽ സത്വര നടപടി സ്വീകരിച്ച് അത്തരം പ്രവർത്തനം നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. കാരണക്കാരായവർക്കെതിരേ ദുരന്തനിവാരണ നിയമം 2005 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും


