25 മണിക്കൂറിന് 80 ലക്ഷം വാടക ; പറക്കാൻ ഹെലികോപ്റ്റർ റെഡി !!

Kerala Politics Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ആകാശയാത്രക്ക് മുഖ്യമന്ത്രിക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ പറക്കാൻ റെഡിയായി തലസ്ഥാനത്തെത്തി. സ്വകാര്യ കമ്പനിയായ ചിപ്‌സൺ ഏവിയേഷന്റേതാണ് പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഈ ഹെലികോപ്‌റ്റർ. 25 മണിക്കൂർ നേരം പറക്കാം 80 ലക്ഷം വാടക. തുടർന്നു വീണ്ടും അധികമായി പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം.

ദുരന്തമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനം അടക്കമുള്ള പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കും മറ്റുമായിരിക്കും ഉപയോഗിക്കുക. വെറുതെ കിടന്നാലും വാടക കൊടുക്കണം എന്നത് വേറെ കാര്യം !!

Leave a Reply

Your email address will not be published. Required fields are marked *