അബുദാബി – യാസ് ഐലൻഡിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനായി അറബ് സംസ്കാരത്തിന്റെ പ്രതീകമായ കടലും മുത്തും കരുത്തുറ്റ കൈകളും മാതൃകയാക്കി മലയാളി വിദ്യാർത്ഥിനികൾ ഡിസൈൻ ചെയ്ത ‘പോപ്പ്-അപ്’ ത്രീഡി ശിൽപം സ്ഥാപിക്കും. ഈ മനോഹര ത്രിമാന മാതൃക രൂപകൽപ്പന ചെയ്തത് ദുബായ് അമിറ്റി സർവകലാശാലയിൽ ഇന്റീരിയർ ഡിസൈൻ പഠിക്കുന്ന മൂന്നു മലയാളി വിദ്യാർത്ഥിനികളാണ്.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനി ഗോപികാ രതികുമാർ, തൃശ്ശൂർ സ്വദേശിനി ഷിഫാ ആസിഫ്, മംഗളൂരു സ്വദേശിനി അറഫാ അബ്ദുൽ അസീം എന്നിവരാണിതിന് പിന്നിൽ. ഈ മലയാളി വിദ്യാർത്ഥിനികളുടെ കലാസൃഷ്ടി യു.എ.ഇ. യുടെ തലസ്ഥാനനഗരിയിൽ പ്രദർശനമാകുന്നതിൽ നമുക്ക് അഭിമാനിക്കാം.

മിറൽ ഗ്രൂപ്പ്, ക്രിയേറ്റീവ് മീഡിയ അതോറിറ്റിയുടെ മേൽനോട്ടത്തിൽ അൽദാർ, ക്രിയേറ്റീവ് ലാബ് എന്നിവയുടെ പങ്കാളിത്തത്തോടെ, പോപ്പ്-അപ്പ് ഇൻസ്റ്റാളേഷനായി ഡിസൈനുകൾ സമർപ്പിക്കാൻ ക്ഷണിച്ചുകൊണ്ട് യുഎഇ സർവകലാശാലാ വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകത വളർത്തുന്നതിനായി യാസ് ഐലൻഡിൽ ഡിസൈൻ മത്സരം സംഘടിപ്പിച്ചിരുന്നു. യുഎഇ യിൽ നിന്ന് 26-ലധികം എൻട്രികൾ മാനദണ്ഡങ്ങൾ പാലിച്ചു: ഡിസൈനുകൾ പൊതു കലയുടെ ഭാഗമായിരിക്കണം; ഫോട്ടോകളുടെ പശ്ചാത്തലമായി പ്രവർത്തിച്ചേക്കാം; യുഎഇയെക്കുറിച്ച് ഒരു കഥ പറയണം; കൂടാതെ ഭാഗികമായോ പൂർണ്ണമായോ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കണം. എന്നതൊക്കെയായിരുന്നു നിബന്ധനകൾ.
യുഎഇയുടെ സമ്പന്നമായ പേൾ ഡൈവിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹബത്ത് അൽ-ലുലു എന്ന പേരിൽ ശില്പത്തിന്റെ മാതൃക സമർപ്പിക്കുന്നതിൽ അർഫയും ഷിഫയും ഗോപികയും വിജയിച്ചു. സമഗ്രമായ മൂല്യനിർണ്ണയ പ്രക്രിയയ്ക്കും പൊതു വോട്ടെടുപ്പിനും ശേഷം, ഇവരെ വിജയികളായി പ്രഖ്യാപിച്ചു., തിരഞ്ഞെടുക്കപ്പെട്ട ഡിസൈനുകൾ യാസ് ദ്വീപിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്ഥാപിക്കും.,
5,000 ദിർഹം സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയികൾക്ക് അബുദാബിയിൽവെച്ച് സമ്മാനിച്ചു. തങ്ങളുടെ കലാസൃഷ്ടി ഇനി സഞ്ചാരികൾക്കുള്ള ആകർഷണമായി മാറുന്നതിൽ അഭിമാനമുണ്ടന്നു ഇവർ പറഞ്ഞു. ഷാർജയിൽ താമസിക്കുന്ന ഗോപിക രതികുമാർ നേരത്തെ ദുബായ് കിരീടാവകാശിയുടെയും, ഷാർജ ഷെയിക്ക്ന്റെയും ഒക്കെ ചിത്രം വരച്ചു സമർപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

What do you feel about this post?
Like
Love
Happy
Haha
Sad

