ഭാരത് സേവ പുരസ്കാരങ്ങൾ സമ്മാനിച്ചു

Kerala Trivandrum

തിരുവനന്തപുരം: അഭിനയകലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളം, തമിഴ് സീരിയൽ നടൻ കല്ലമ്പലം സ്വദേശി സഞ്ജുവിനും, പ്രമുഖ്യ മലയാള സീരിയൽ സിനിമ താരം തിരുവനന്തപുരം സ്വദേശി ഹനുമയ്ക്കും ഭാരത് സേവക് സമാജിൻ്റെ ദേശീയ ഭരത് സേവ പുരസ്കാരത്തിന് അർഹരായി.
തിരുവനന്തപുരം കവടിയാർ സദ്ഭവന ആഡിറ്റോറിയത്തിൽ ഇന്ന് നടന്ന ചടങ്ങിൽ ബി എസ് എസ് ചീഫ് മെൻറ്റർ ഡാർലി ഉമ്മൻ കോശി ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഭാരത് സേവക്സമാജിന്റെ പ്രവർത്തനങ്ങളും ആശയങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ സഹകരിച്ചുകൊണ്ട് വിവിധങ്ങളായ സേവനങ്ങൾ സമൂഹത്തിന് കാഴ്ചവയ്ക്കുകയും രാഷ്ട്രീയ നിർമാണ പ്രക്രിയയിൽ സാമൂഹ്യ സേവനമേഖലയിൽ
പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തികളെ കണ്ടെത്തി അവർക്ക് ഭരത് സേവക് ഉപഹാരം നൽകി ആദരിക്കുന്നു. ഭാരത് സേവ സമാജം കഴിഞ്ഞ കാലങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരെ കണ്ടെത്തി അവർക്ക് പുരസ്കാരം നൽകിയ ആദരിച്ച സംഘടനയാണ്.

ദില്ലി ആസ്ഥാനമായി ആണ് ഭാരത് സേവാ സമാജിന്റെ പ്രവർത്തനങ്ങൾ.ഇന്ന് നടന്ന പുരസ്കാര ചടങ്ങിൽ ബി എസ് എസ് ഡയറക്ടർ ജനറൽ ശ്രീമതി ജയ ശ്രീകുമാർ, ബി എസ് എസ് ഡയറക്ടർ ജനറൽ അഡ്മിനിട്രേഷൻ ശ്രീമതി മഞ്ജു ശ്രീകണ്ഠൻ, മറ്റ് ഭാരവാഹികളും അവാർഡ് ജേതാക്കളും പങ്കെടുത്തു. കേരളത്തിൽ നിന്ന് മുൻപ് കലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രശ്മി ആർ ഊറ്ററയ്ക്കും, ജീവകാരുണ്യ രംഗത്തെ പ്രവർത്തനത്തിന് ദിവ്യ വൈദേഹിക്കും ദേശീയ ഭരത് സേവ പുരസ്കാരം ലഭിച്ചിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *