സന്നിധാനത്ത് ചിന്ത് പാട്ടിന്റെ മുഴക്കം.

Kerala Pathanamthitta Special

സന്നിധാനം – അയ്യന്റെ തിരുസന്നിധിയിൽ ചിന്തുപ്പാട്ടാരവം തീർത്ത് ശ്രീഹരിചന്ദ്ര ശാസ്താംപാട്ട് സംഘം. സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ നാട്ടിൻപുറങ്ങളിലെ അയ്യപ്പൻ വിളക്കാഘോഷങ്ങളിലെ പ്രധാനിയായ ചിന്ത്പ്പാട്ടായിരുന്നു ഇന്ന് ഭക്തരുടെ മനം കവർന്നത്.

മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ വിവിധ തനിമയാർന്ന കലാസാംസ്‌കാരിക പരിപാടികളാണ് ശബരിമലയിൽ അരങ്ങേറുന്നത്. പെരുമ്പാവൂർ കോടനാടിലെ സംഘമാണ് അവതരണം. പന്ത്രണ്ട് വയസ്സുകാരൻ പ്രജിത്ത് ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘമാണ് ചിന്തുപാട്ടുമായി എത്തിയത്. അയ്യപ്പന്റെ മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയതിൽ വളരെ സന്തുഷ്ടരാണ് ഞങ്ങളെന്ന് പാട്ടിനു നേതൃത്വം കൊടുക്കുന്ന സുജിത്ത് കെ.ഒ പറഞ്ഞു.

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ടശേഷമാണ് അവർ മടങ്ങിയത്..

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *