ബസിന് സൈഡ് കൊടുത്തപ്പോൾ തിട്ടയിടിഞ്ഞു ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Pathanamthitta
Print Friendly, PDF & Email

റാന്നി:  എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തിട്ടയിടിഞ്ഞ് ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ചിറ്റാര്‍ – പടയണിപ്പാറ റോഡില്‍ പടയണിപ്പാറ പാലത്തിനോട് ചേര്‍ന്ന് 2.30 ഓടെയാണ് അപകടം നടന്നത്. എതിരെ വന്ന പ്രൈവറ്റ് ബസിന് സൈഡ് കൊടുത്തപ്പോള്‍ റോഡിന്റെ തിട്ട ഇടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ലോറിയില്‍ ഉണ്ടായിരുന്ന രഞ്ജിത്ത് (35), അജേഷ്(24) എന്നിവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശവാസികള്‍ ഓടിക്കൂടി ഇരുവരേയും പുറത്തെടുത്തു. ചിറ്റാര്‍, പെരുനാട് പൊലീസ് ചേര്‍ന്ന് ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലവര്‍ഷം കടുത്തതോടെ റോഡിന്റെ പല ഭാഗങ്ങളിലേം സംരക്ഷണ ഭിത്തികള്‍ അപകടാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *