മീശ വിനീത് പിന്നെയും അകത്തായി ; ഇക്കുറി യുവതിയെ മർദ്ദിച്ചു സ്വർണ്ണാഭരണം കവർന്ന കേസ്

Crime Trivandrum

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും, ഇൻസ്റ്റഗ്രാമിലൂടെയും മലയാളി സ്ത്രീകളെ വശീകരിക്കുന്ന ക്രിമിനലുകൾ കൂടി വരുന്നോ ? തിരിച്ചും പുരുഷന്മാരെ വശീകരിച്ചു ലക്ഷങ്ങൾ തട്ടുന്ന ” സ്ത്രീ രത്നങ്ങളും ” കൂടി വരികയാണ്. ” മിന്നുന്നതെല്ലാം പൊന്നല്ല ” എന്നിനി എന്നാണാവോ മലയാളികൾ മനസ്സിലാക്കുക ?

കുപ്രസിദ്ധനായ മീശ വിനീത് വീണ്ടും അറസ്റ്റിലായതായ വാർത്തയാണ് പുതിയത് . സ്വർണ്ണാഭരണങ്ങൾ എടുത്തശേഷം യുവതിയെ ദേഹോപദ്രവം കൂടി ഏൽപ്പിച്ചതിനാണ് ഇന്നലെ അറസ്റ്റിലായത്. കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.

ആഡംബര ജീവിതത്തിനായി മോഷണവും പിടിച്ചുപറിയും ഭവന ഭേദനവുമാണ് മീശയുടെ വഴി. ഇങ്ങനെയുള്ളവർ വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതലും ബന്ധം സ്ഥാപിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയും പണം സമ്പാദിക്കുകയും ചെയ്യുന്നതാണ് രീതി.. ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഇതിനോടകം മീശ വിനീതിനെതിരെ പത്തിലധികം കേസുകളാണുള്ളത്.

എത്രയൊക്കെ ആയാലും മലയാളികൾ പഠിക്കില്ല എന്നതാണ് അവസ്ഥ. പുറത്തു പറഞ്ഞാൽ നാണക്കേട് ആകുമെന്ന് കരുതി പലരും ഇങ്ങനെയുള്ള തട്ടിപ്പുകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. സാമ്പത്തികമായി ഉന്നത നിലവാരത്തിലുള്ള കുടുംബങ്ങളിലെ സ്ത്രീകൾ അടക്കം അങ്ങനെയുള്ളവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നാണു കരുതുന്നത്. വരും നാളുകളിൽ സോഷ്യൽമീഡിയ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളുടെ കൂടുതൽ കഥകൾ പുറത്തുവരും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *