ദുബായ് : ഐതിഹാസികമായ ചരിത്രമെഴുതി ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻ 3 യുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിന്റെ പുതിയ പതിപ്പായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചത്. ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനമങ്ങൾ. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്. ഇന്ത്യ ചരിത്രം സൃഷ്ചിക്കുന്നത് തുടരുന്നു. അദ്ദേഹം കുറിച്ചു.
Congratulations to our friends in India for the successful landing on the moon. Nations are built through perseverance, India continues to make history.@narendramodi @PMOIndia
— HH Sheikh Mohammed (@HHShkMohd) August 23, 2023
What do you feel about this post?
Like
Love
Happy
Haha
Sad

