രാജ്യസഭയിലും എതിരില്ലാതെ പാസായി വനിതാ സംവരണ ബിൽ

India Politics

ന്യൂഡൽഹി – സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബിൽ ഇന്ത്യൻ രാജ്യസഭയിലും എതിരില്ലാതെ പാസായി. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പാസാക്കിയ ബില്ലിന് എതില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ അംഗീകാരം ലഭിച്ചത്. ലോക്‌സഭയിൽ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നൽകിയതെങ്കിൽ രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബിൽ പാസാക്കിയത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പാസായത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയെടുത്തെങ്കിലും മണ്ഡല പുനർനിർണയവും സെൻസസും ഒക്കെ നടത്തിയതിന് ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാകുക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *