പത്തനംതിട്ട – ജില്ലാ ബാർ അസോസിയേഷന്റെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ ബാർ അസ്സിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാം കുരുവിള ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു.. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ശ്രീ. സെയ്ദലവി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കോടതി ജീവനക്കാർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അഡ്വ, ഷാം കുരുവിള ആശംസാ പ്രസംഗം നടത്തി. പത്തനംതിട്ട കോടതിയിലെ അഡ്വക്കേറ്റ്സ്, കോടതി ഉദ്യോഗസ്ഥർ, അഡ്വക്കേറ്റ്‌സിന്റെ ക്ലർക്കുമാർ എന്നിവരെല്ലാം ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യ മലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനുമായ അഡ്വ : ജിതേഷ്ജി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം വേഗവരകളിലൂടെ അവതരിപ്പിച്ച് അനശ്വര സ്വാതന്ത്ര്യ സമര സേനാനികൾക്ക് വരയാദരവ് അർപ്പിച്ചു .
What do you feel about this post?
Like
Love
Happy
Haha
Sad

