ഇരവിപേരൂരിൽ “എം സ്ക്വയർ മാൾ” പ്രവർത്തനമാരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ഇരവിപേരൂരിൽ സംസ്ഥാന പാതയായ ടി.കെ. റോഡിനോട് ചേർന്ന് മേലേമലയിൽ എം സ്ക്വയർ മാൾന്റെ ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു.. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി സി ബിജിമോൾ അധ്യക്ഷത വഹിച്ചു. നയോമി ബ്യൂട്ടി ലോഞ്ച് ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ശ്രീമതി ഭാവന നിർവഹിച്ചു. ശ്രീ രമേശ് ചെന്നിത്തല എംഎൽഎ ഭദ്രദീപം തെളിയിച്ചു. കല്ലൂപ്പാറ വലിയ പള്ളി വികാരി ഫാദർ ബിനോ, ജോസഫ് എം പുതുശ്ശേരി, ജിജി തോംസൺ ഐ എ എസ്, അഡ്വ കെ അനന്തഗോപൻ, അഡ്വ ആർ സനൽ കുമാർ, ശ്രീ അനൂപ് ആന്റണി, ശ്രീ പി കെ അനീഷ്, റവ. ജോസഫ് ജോണി, കുമാരി നീതു മാമൻ കോണ്ടൂർ, ശ്രീമതി എൽസ തോമസ്, ശ്രീ കെ ബി ശശിധരൻപിള്ള, ശ്രീ എസ് കെ പ്രദീപ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു…

നയോമി ബ്യൂട്ടി ലോഞ്ച് എന്ന പേരിൽ മിതമായ നിരക്കിൽ സേവനം ലഭ്യമാക്കുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലക്ഷ്വറി ബ്യൂട്ടി ലോഞ്ചും, ബേയ്ഥൽ മെഡോസ് എന്ന പേരിൽ റെന്റൽ താമസ സൗകര്യത്തോടു കൂടിയ 10 അപ്പാർട്ട്മെന്റുകളും ഈ മാളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആധുനിക ശൈലിയിൽ നിർമ്മിച്ച ഈ അപ്പാർട്ട്മെന്റുകളിൽ 1BHK, 2BHK, 3BHK ദിവസ, ആഴ്ച, മാസ വ്യവസ്ഥകളിൽ ലഭ്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *