പത്തനംതിട്ട – ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ ടി.മോഹനന്‍പിള്ള നയിച്ച ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണിനും, രണ്ടാം സമ്മാനം സബ് ഇന്‍സ്പെക്ടര്‍ എസ്. ശ്യാമകുമാരി നയിച്ച ലോക്കല്‍ പോലീസ് വനിതാ പ്ലറ്റൂണിനും ലഭിച്ചു.
ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണിനും, രണ്ടാം സമ്മാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ.എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണിനും ലഭിച്ചു.
എന്‍സിസി വിഭാഗത്തില്‍ ഒന്നാം സമ്മാനം കാതോലിക്കേറ്റ് കോളേജും , എസ്പിസി എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ്എന്‍വിഎച്ച്എസ്എസ് അങ്ങാടിക്കലും, രണ്ടാം സ്ഥാനം പത്തനംതിട്ട ജി.എച്ച്.എസ്.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കടമ്പനാട് വിവേകാനന്ദ എച്ച്.എസ് ഫോര്‍ ഗേള്‍സും രണ്ടാം സ്ഥാനം തണ്ണിത്തോട് സെന്റ് ബെനഡിക്ട് എച്ച്.എസും നേടി. സ്‌കൗട്ട് വിഭാഗത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഒന്നാം സ്ഥാനവും ചന്ദനപ്പള്ളി റോസ് ഡെയില്‍ എച്ച്.എസ് രണ്ടാം സ്ഥാനവും , ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ് ഒന്നാം സ്ഥാനവും , മൈലപ്ര മൗണ്ട് ബഥനി എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട സിവില്‍ ഡിഫന്‍സും ടീം കേരള വിഭാഗത്തില്‍ പത്തനംതിട്ട ടീം കേരള ഒന്നാം സ്ഥാനവും നേടി. ബാന്‍ഡ് വിഭാഗത്തില്‍ അടൂര്‍ ഹോളി എയ്്ഞ്ചല്‍സ് എച്ച്എസ് ഒന്നാം സ്ഥാനവും ചെങ്ങരൂര്‍ സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും നേടി. ഡിസ്പ്ലേ വിഭാഗത്തില്‍ അമൃത ബോയ്സ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും , ദേശഭക്തിഗാനാലാപനത്തിന് ചെങ്ങരൂര്‍ സെന്റ് തെരേസാസ് ഒന്നാം സ്ഥാനവും കോന്നി ആര്‍.വി എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


