പത്തനംതിട്ട : ജനഹൃദയങ്ങളിൽ അണയാത്ത സൂര്യതേജസ്സായി അടൽ ബിഹാരി വാജ്പേയ് ജ്വലിച്ച് നിൽക്കുമെന്ന് കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് ആറ്റുപുറം പറഞ്ഞു കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കാര്യാലയത്തിൽ കൂടിയ വാജ്പേയ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറകളഞ്ഞ ദേശസ്നേഹത്തിന്റെയും ലോക സ്വരൂപ ജ്ഞാനത്തിന്റെയും നിരന്തര സമ്മേളനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ദാർശനിക വൈഭവമാണ് അദ്ദേഹത്തെ ഭാരതം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായും ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയായും ഉയരാൻ സാധിച്ചത് എന്നും സുരേഷ് കൂട്ടിച്ചേർത്തു.

ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന സേവാ പ്രവർത്തനങ്ങളും അതിനോടൊപ്പം
സുകന്യ സമൃദ്ധി യോജന. അടൽ പെൻഷൻ യോജന പി. എം കിസാൻ യോജന ഫസൽ ഭീമ യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ അർഹരായവരെ കണ്ടെത്തി അവർക്ക് സൗജന്യമായി എടുത്തു നൽകാനും തീരുമാനിച്ചിട്ടുണ്ടന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കർഷകർച്ച ജില്ലാ പ്രസിഡൻറ്
പി ഉണ്ണികൃഷ്ണൻ പറഞ്ഞു
സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജി രാജകുമാർ സംസ്ഥാന മീഡിയ കൺവീനർ രവീന്ദ്രവർമ്മ അംബാ നിലയം ഐ.ടി കൺവീനർ വിനോദ് വാസുദേവൻ ജില്ലാ ജനറൽ സെക്രട്ടറി ഗോപൻ പുല്ലാട് എന്നിവർ സംസാരിച്ചു
കോയിപ്രം ഗ്രാമ പഞ്ചായത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി വീണ്ടും വിജയിച്ച കർഷക മോർച്ച ജില്ലാ പ്രസിഡൻറ് കൂടിയായ പി ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

