മല്ലപ്പള്ളി – സ്വാതന്ത്ര്യസമര സേനാനി പുറമറ്റം ഓലശേരിൽ വീട്ടിൽ ഇടിക്കുള ഉമ്മന്റെ ഭാര്യ റേച്ചൽ ഉമ്മന് ആദരവ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ 99 വയസുള്ള റേച്ചൽ ഉമ്മനെ പുറമറ്റം ഓലശേരിൽ വീട്ടിലെത്തിയാണ് ആദരിച്ചത്. റേച്ചൽ ഉമ്മന് മൊമെന്റോയും പൊന്നാടയും സബ് കളക്ടർ നൽകി.
പത്തനംതിട്ട ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ട വഴിയിൽ ദേശത്തിന് കരുത്തേകിയ ചരിത്രമാണ് ഇടിക്കുള ഉമ്മന്റേത്. മകൻ ജേക്കബ് ഉമ്മൻ, ഭാര്യ മനോജി ജേക്കബ്, കൊച്ചുമകൾ ജാസ്മിൻ റേച്ചൽ ജേക്കബ് എന്നിവർക്കൊപ്പമാണ് റേച്ചൽ ഉമ്മൻ താമസിക്കുന്നത്. മല്ലപ്പള്ളി എൽ ആർ തഹസിൽദാർ പി.ഡി. സുരേഷ്‌കുമാർ, ഡെപ്യൂട്ടി തഹസിൽദാർ(ഹെഡ്ക്വാർട്ടേഴ്‌സ്) ജെസിമോൾ ജേക്കബ്, പുറമറ്റം വില്ലേജ് ഓഫീസർ ദിവ്യ കോശി എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

